സംഘടന നേതാക്കളുടെ കാലിനടിയില്‍ ബുദ്ധി പണയപ്പെടുത്താത്തവരോട് സ്നേഹപൂര്‍വ്വം....

പ്രിയ സഹോദരന്‍മാരേ,  അസ്സലാമുഅലൈക്കും
വളരെ അപകടകരമായ അവസ്ഥയിലാണ് ഇന്ന് നമ്മുടെ പണ്ഡിതന്മാര്‍ വന്നെത്തിയിരിക്കുന്നത്.
ജിന്നുകളും, മലക്കുകളും പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് വാദിക്കുന്നതിലൂടെ കായക്കൊടിയും,അനസും, ചാരന്‍ മുസ്ലിയാരുമൊക്കെ ലക്ഷ്യമിട്ടിരിക്കുന്നത്  എന്തായിരുന്നാലും ശരി അത്‌ ഖുര്‍ആനിന്റ വചനങ്ങള്‍ക്ക് വ്യക്തമായ എതിരാണെന്ന് ഏത്‌ സാധാരണക്കാര്‍ക്കും മനസ്സിലാവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്
ഖുര്‍ആന്‍ പറയുന്നു (സൂറ.  38أل عمران

         سورةابراهيم

അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍  അവര്‍ കേള്‍ക്കും പക്ഷെ ഉത്തരം നല്‍കില്ല എന്നല്ല ഖുര്‍ആന്‍ പറയുന്നത് മറിച്ച് ആ പ്രാര്‍ത്ഥനയെ തൊട്ടു അവര്‍ അശ്രദ്ധരെന്നാണ് ഖുര്‍ആന്‍ പറയുന്നത്

 ബുദ്ധി സംഘടന നേതാക്കളുടെ കാലിനടിയില്‍ പണയപ്പെടുത്താത്തവരെ ചിന്തിക്കൂ....... എന്തിനീ ശിര്‍ക്കന്‍ വാദം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണം....?
അല്ലാഹു മാത്രമേ പ്രാര്‍ത്ഥന കേള്‍ക്കൂ എന്നാണ് ഇത്രയും കാലം നാം പ്രബോധനം  ചെയ്തത്. പ്രാര്‍ത്ഥന അല്ലാഹു അല്ലാത്തവര്‍(ജിന്നും,മലക്കും,മഹാത്മാക്കളും) കേള്‍ക്കുംഎന്നത്  അല്ലാഹുവിന്റെ വിശേഷണത്തില്‍ പങ്കുചേര്‍ക്കലല്ലാതെ മറ്റെന്താണു.
ജിന്നിനേയും,മലക്കിയും പ്രാര്‍ത്ഥിക്കുന്ന, പ്രവാചകനോട് പ്രാര്‍ത്ഥിക്കുന്ന , മഹാത്മാക്കളോട് പ്രാര്‍ത്ഥിക്കുന്ന  മുസ്ലിം നാമധാരികളായ പുരോഹിത വര്‍ഗം..... അതിനു തെളിവ് തേടി നടക്കുന്ന,  ആയത്തും,ഹദീസും ദുര്‍വ്യാഖ്യാനിക്കുന്ന പുരോഹിത വര്‍ഗം.... അവരുടെ വാദം ശരിയാണെന്ന് സ്ഥാപിക്കാനാണോ കായക്കൊടിയും,അനസും, ചാരന്‍ മുസ്ലിയാരുമൊക്കെ ലക്ഷ്യമിട്ടിരിക്കുന്നത്. ....  അതല്ല  പുതുതായി വല്ല വഹ്യും  കോക്കസ് നേതാക്കന്മാര്‍ക്ക്‌ ലഭിച്ചോ? , CD ടവറില്‍ ജിബ്രീല്‍ ഇറങ്ങിയോ?
ചിന്താശക്തി  നഷ്ടപ്പെടാത്ത ,മുജാഹിദ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന, ഈ ആദര്‍ശം തോളിലേറ്റുന്ന എന്റെ മാന്യ സുഹ്രുത്തേ ചുവടെ കാണുന്ന ക്ലിപ്പ് ഒന്ന് കേട്ട് നോക്ക്.... എന്നിട്ട് സ്വന്തം മനസ്സിനോട് ഒന്ന് ചോദിച്ചു നോക്കൂ.... നാം ഇവരെ അനുകൂലിച്ച് നമ്മുടെ പരലോകം നഷ്ട്ടപ്പെടുത്തണോ? അതൊ ഇവരുടെ കപടവലയില്‍ നിന്ന് നമ്മുടെ ആദര്‍ശ ബന്ധുക്കളെ രക്ഷപ്പെടുതാണോ?




ഇനി കെ.എന്‍.എം.ജനറല്‍ സെക്രെട്ടറി എ.പി. അബ്ദുള്‍ഖാദര്‍ മൌലവി പ്രതികരിക്കുന്നത് നോക്കൂ




No comments:

Post a Comment

Note: only a member of this blog may post a comment.